കൊറോണ; ആപ്പിളിന്റെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സ് ഓണ്‍ലൈന്‍ വഴി

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ആപ്പിള്‍ വര്‍ഷം തോറും നടത്തിവരുന്ന വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സ് ഓണ്‍ലൈന്‍ വഴി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കുന്നതിനാണ് പരിപാടി ഓണ്‍ലൈന്‍ വഴിമാത്രം നടത്താന്‍ തിരുമാനിച്ചത്.

കോണ്‍ഫറന്‍സ് ഓണ്‍ലൈന്‍ വഴിയാവുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡെവലപ്പര്‍മാര്‍ക്ക് അതിന്റെ ഭാഗമാവാന്‍ സാധിക്കും. ആപ്പിളിന്റെ സുപ്രധാനമായ പല പ്രഖ്യാപനങ്ങളും നടക്കാറുള്ള വേദിയാണ് വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സ്.

ഈ വര്‍ഷം ബാര്‍സലോണയില്‍ നടക്കാനിരുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്, ഫെയ്സ്ബുക്കിന്റെ എഫ്8 ഡെവലപ്പര്‍ കോണ്‍ഫറന്‍സ്, ഗൂഗിളിന്റെ ഐഓ കോണ്‍ഫറന്‍സ് എന്നിവ കൊറോണ ഭീതിയെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.

Top