ഐ.ഒ.എസ്. പതിപ്പില്‍ ഡാര്‍ക്ക് മോഡുമായി ഫെയ്സ്ബുക്ക്; ചിത്രങ്ങള്‍ പുറത്ത്

.ഒ.എസ്. പതിപ്പില്‍ ഡാര്‍ക്ക് മോഡുമായി ഫെയ്സ്ബുക്ക്.ആന്‍ഡ്രോയിഡ് പതിപ്പിലെ ഡാര്‍ക്ക്മോഡിന് സമാനമാണ് ഫെയ്സ്ബുക്ക് ഐ.ഒ.എസിലെ ഡാര്‍ക്ക് മോഡ്.

ഡാര്‍ക്ക് മോഡ് ഫെയ്സ്ബുക്ക് ആപ്പില്‍ എത്തിക്കഴിഞ്ഞാല്‍ സെറ്റിങ്സ് വഴി അത് ആക്റ്റിവേറ്റ് ചെയ്യാവുന്നതാണ്. അതിനായി പ്രത്യേകം ഓണ്‍, ഓഫ് ബട്ടനുകള്‍ ഉണ്ടാകം. ഇത് കൂടാതെ ഡിവൈസ് സിസ്റ്റം സെറ്റിങ്സിന് അനുസരിച്ച് ഡാര്‍ക്ക് മോഡ് ക്രമീകരിക്കാനുള്ള ഓപ്ഷനും ഇതില്‍ ലഭിക്കും.ഡാര്‍ക്ക് മോഡ് ആക്റ്റിവേറ്റ് ചെയ്തുകഴിഞ്ഞാല്‍ നിലവിലുള്ള വെള്ള പശ്ചാത്തലമെല്ലാം കറുപ്പ്, ചാര നിറങ്ങളിലേക്ക് മാറും.

എന്നാല്‍ വാട്സാപ്പ് നിരീക്ഷകരായ വാബീറ്റ ഇന്‍ഫോ പുറത്തുവിട്ട ചിത്രങ്ങളില്‍ ചില പ്രശ്നങ്ങള്‍ കാണുന്നുണ്ട്. പശ്ചാത്തലം കറുപ്പിലേക്ക് മാറിയെങ്കിലും പ്രൊഫൈല്‍ ചിത്രത്തിന് ചുറ്റും വെളുത്ത നിറമാണ് കാണുന്നത്. എന്നാല്‍ ആപ്ലിക്കേഷനില്‍ 90 ശതമാനവും ഡാര്‍ക്ക് മോഡിലേക്ക് മാറാന്‍ സാധിച്ചിട്ടുണ്ട്. പക്ഷേ ഐ.ഒ.എസ്. ആപ്പില്‍ ഡാര്‍ക്ക് മോഡ് അവതരിപ്പിക്കുന്നതിനെ കുറിച്ച് ഫെയ്സ്ബുക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Top