ഷവോമി എം.ഐ 10 സീരിസ് ഉടന്‍ പുറത്തിറങ്ങും; സാംസങ് എസ് 20ന് വെല്ലുവിളി

വോമിയുടെ പുതിയ ഫോണിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് കമ്പനി. ഷവോമിയുടെ എം.ഐ 10 സീരിസാണ് പുറത്തിറങ്ങാന്‍ ഒരുങ്ങുന്നത്. ഫോണ്‍ ഫെബ്രുവരി 13ന് പുറത്തിറക്കുമെന്ന് ഷവോമി അറിയിച്ചു. ഓണ്‍ലൈനിലൂടെയായിരിക്കും ഫോണ്‍ വില്‍പ്പനയ്‌ക്കെത്തുക.

സാംസങ് പുറത്തിറക്കാനിരിക്കുന്ന ഗാലക്‌സി എസ് 20ക്കായിരിക്കും എം.ഐ 10 സീരിസ് വെല്ലുവിളി ഉയര്‍ത്തുക. കൊറോണ വൈറസ് ബാധയെ തുടര്‍ന്നാണ് ചൈനയിലെ ഔദ്യോഗിക ലോഞ്ചിങ് ഷവോമി ഒഴിവാക്കിയത്.

വണ്‍പ്ലസ്, സാംസങ് എന്നിവയോട് കിടപിടിക്കുന്ന ഗെയിമിങ് അനുഭവമായിരിക്കും ഫോണ്‍ നല്‍കുക. വണ്‍ പ്ലസുമായും ഐഫോണ്‍ 9നുമായി മല്‍സരക്കുന്നതിനായി ഇന്ത്യന്‍ വിപണിയിലും ഷവോമി ഫോണ്‍ പുറത്തിറക്കിയേക്കും.

സ്‌നാപ്ഡ്രാഗണ്‍ 865 പ്രൊസസറായിരിക്കും കരുത്ത് പകരുക. 5ജി നെറ്റ്‌വര്‍ക്കിനെ ഫോണ്‍ പിന്തുണക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നോട്ട് 10ന് സമാനമായി 108 മെഗാപിക്‌സല്‍ കാമറയുമായിട്ടാണ് ഫോണ്‍ വിപണിയിലെത്തുക. കേര്‍വ്ഡ് എഡ്ജ് ഡിസ്‌പ്ലേയും പഞ്ച്‌ഹോള്‍ കാമറയും ഷവോമി ഫോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Top