ടെക്‌നോപാര്‍ക്കിന്റെ മൂന്നാം ഘട്ട വികസനം : വിലക്ക് നീക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിലക്ക് നീക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.

ഡ്രാഗണ്‍ സ്റ്റോണ്‍ റീയല്‍ട്ടി, വിന്റര്‍ഫെല്‍ റീയല്‍ട്ടി എന്നീ കമ്പനികള്‍ നല്‍കിയ അപേക്ഷ ആണ് തള്ളിയത്. ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ചാണ് അപേക്ഷ പരിഗണിച്ചത്.

അതേസമയം തണ്ണീര്‍ത്തട സംരക്ഷണത്തിനുള്ള 2008-ലെ കേരള നിയമവും 2017-ലെ കേന്ദ്രനിയമവും ലംഘിച്ചുകൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതിയത് എന്ന ആരോപണത്തില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് ബെഞ്ച് അറിയിച്ചു.

Top