ടെക്‌നോയുടെ ഏറ്റവും പുതിയ പതിപ്പായ ഫാന്റം- 9 വിപണിയിലെത്തി

കൊച്ചി: ആഗോള പ്രീമിയം സ്മാര്‍ട്‌ഫോണായ ടെക്‌നോയുടെ ഏറ്റവും പുതിയ പതിപ്പായ ഫാന്റം- 9 വിപണിയിലെത്തി. ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്നും ഫോണ്‍ സ്വന്തമാക്കാം. ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്റ് സെന്‍സറും, 6 ജിബി റാമും അടങ്ങുന്ന ഫോണിന്റെ വില 14,999രൂപയാണ്. ആകര്‍ഷകമായ ഡിസൈനും, മികച്ച പ്രകടനവും, പകരം വെക്കാനില്ലാത്ത നൂതന ഫീച്ചറുകളുമായി വിപണിയിലെത്തിയിരിക്കുന്ന ഫാന്റം- 9, 15,000 രൂപയില്‍ താഴെ വിലവരുന്ന സ്മാര്‍ട്‌ഫോണ്‍ ശ്രേണിയില്‍ ആദ്യമായി ഇന്‍ ഡിസ്‌പ്ലേ ഫിങ്കര്‍ പ്രിന്റ് സെന്‍സര്‍ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ഫോട്ടോസെന്‍സിറ്റീവ് ഫിങ്കര്‍ പ്രിന്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് വേഗതയേറിയതും സുരക്ഷിതവുമായ സ്‌ക്രീന്‍ അണ്‍ലോക്കിങ്ങിനായി സ്‌ക്രീനിനടിയിലായി ലെന്‍സ് ഉപയോഗിക്കുന്നു. ഡ്യൂവല്‍ ഫ്രണ്ട് ഫ്‌ളാഷ് ലൈറ്റുകള്‍, ഡോട്ട് നോച്ച് സ്‌ക്രീന്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 16 എംപിയുടെ പ്രാഥമിക ക്യാമറ, 2 എംപി ഡെപ്ത് ക്യാമറ, 8 എംപിയുടെ 120ഡിഗ്രി അള്‍ട്രാ വൈഡ് ലെന്‍സ് എന്നിങ്ങനെ എഐ ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഫോണിന്റെ പിന്‍ ഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 32 എംപിയുടെ ഹൈ റെസൊല്യൂഷന്‍ ക്യാമറയാണ് ഫോണിന്റെ മുന്‍ ഭാഗത്ത് ക്രമീകരിച്ചിരിക്കുന്നത്.

6.4 ഇഞ്ച് സ്‌ക്രീനോടുകൂടിയ ഫോണില്‍ 19.5:9 അനുപാതത്തിലുള്ള എഫ്എച്ച്ഡി അമോലെഡ് ഡോട്ട് നോച്ച് ഡിസ്‌പ്ലേ മികച്ച കാഴ്ച അനുഭവം സാധ്യമാക്കുന്നു. 91.47ശതമാനമാണ് ബോഡി സ്‌ക്രീന്‍ അനുപാതം. 2.3 ജിഗാ ഹെട്‌സ് ഒക്റ്റാ- കോര്‍ ഹെലിയോ പി- 35 പ്രോസസര്‍, മികച്ച വേഗത നല്‍കാന്‍ സാധിക്കുന്ന 12എന്‍എം ടെക്‌നോളജി അടിസ്ഥാനമാക്കിയ 6 ജിബി റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവ ഫാന്റം- 9നെ മികവുറ്റതാക്കുന്നു. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് എക്‌സ്റ്റേണല്‍ മെമ്മറി 256 ജിബി വരെ വര്‍ധിപ്പിക്കാനും സാധിക്കും. 3500എംഎഎച്ച് ആണ് ബാറ്ററി കരുത്ത്.

Top