സാങ്കേതിക തകരാര്‍ കൊച്ചി മെട്രോ സര്‍വ്വീസ് തടസപ്പെട്ടു

കൊച്ചി: കൊച്ചി മെട്രോ സര്‍വ്വീസ് തടസപ്പെട്ടു. വൈറ്റില മുതല്‍ തൈക്കൂടം വരെയാണ് സര്‍വ്വീസ് മുടങ്ങിയത്. രാവിലെ 8.45 മുതലാണ് സര്‍വ്വീസ് നിര്‍ത്തിവച്ചത്.

സാങ്കേതിക തകരാറാണ് സര്‍വ്വീസ് മുടങ്ങാന്‍ കാരണം.തകരാര്‍ പരിഹരിച്ച് എത്രയും വേഗം സര്‍വീസ് പൂര്‍ണമായും പുന:സ്ഥാപിക്കുമെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.

സാങ്കേതിക തകരാറിനെ തുടര്‍ന്ന് തൈക്കൂടം സ്റ്റേഷന്‍ താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. മെട്രോയുടെ അവസാനത്തെ സ്റ്റേഷനാണ് തൈക്കൂടം.

നിലവില്‍ തൊട്ടുമുമ്പത്തെ സ്റ്റേഷനായ വൈറ്റില വരെ എത്തി ട്രെയിനുകള്‍ മടങ്ങുകയാണ്.

Top