സാങ്കേതിക തകരാര്‍; മുംബൈ-കൊച്ചി എയര്‍ ഇന്ത്യ വിമാനം യാത്ര റദ്ദാക്കിയത് അവസാന നിമിഷം

മുംബൈ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം അവസാന നിമിഷം യാത്ര റദ്ദാക്കി.

മുംബൈ വിമാനത്താവളത്തില്‍ നിന്നും പുലര്‍ച്ചെ 5.30-ന് പറന്നുയരേണ്ട വിമാനമായിരുന്നു അവസാന നിമിഷം യാത്ര റദ്ദാക്കിയത്.

ടേക്ക് ഓഫിനായി വിമാനം നീങ്ങിത്തുടങ്ങിയപ്പോഴാണ് പൈലറ്റ് സാങ്കേതിക തകരാര്‍ കണ്ടെത്തുകയും അധികൃതരെ അറിയിക്കുകയും ചെയ്തത്. ഇതോടെ ടേക്ക് ഓഫ് റദ്ദാക്കി വിമാനം തിരിച്ചു പാര്‍ക്ക് ചെയ്തു. രണ്ടു മണിക്കൂറോളം നടത്തിയ പരിശോധനയില്‍ വിമാനം പറക്കാന്‍ പറ്റിയ അവസ്ഥയിലല്ലെന്ന് കണ്ടെത്തി. ഇതോടെ വിമാനത്തിലെ 150 യാത്രക്കാരെയും പുറത്തിറക്കി മറ്റൊരു വിമാനത്തില്‍ യാത്രയൊരുക്കി.

Top