സാങ്കേതിക തകരാര്‍; കോമ്പസ് ഡീസല്‍ മോഡല്‍ എസ്.യു.വികള്‍ തിരിച്ച് വിളിച്ച് ജീപ്പ്

2017 ഡിസംബര്‍ 18 -നും 2018 നവംബര്‍ 30-നുമിടയില്‍ നിര്‍മിച്ച കോമ്ബസ് ഡീസല്‍ മോഡല്‍ എസ്.യു.വികള്‍ പരിശോധനയ്ക്കായി തിരിച്ച് വിളിച്ച് ജീപ്പ്.
11,002 ഡീസല്‍ മോഡലുകളില്‍ എമിഷന്‍ പ്രശ്നം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചു വിളിക്കല്‍ നടപടിയുമായി കമ്പനി രംഗത്തെത്തിയത്. ഇതുസംബന്ധിച്ച നിര്‍ദ്ദേശം ഡീലര്‍ഷിപ്പുകള്‍ക്ക് എഫ്സിഎ ഇന്ത്യ നല്‍കിക്കഴിഞ്ഞു

പ്രശ്നം സൗജന്യമായി പരിഹരിച്ചു നല്‍കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. പുതിയ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ഉപയോഗിച്ച് ഇസിയു റീപ്രോഗ്രാം ചെയ്യുമ്പോള്‍ എമിഷന്‍ പ്രശ്നം പരിഹരിക്കപ്പെടും. എമിഷന്‍ പ്രശ്നം പരിസ്ഥിതിക്ക് ഭീഷണി ഉയര്‍ത്തില്ലെന്നും ആശങ്കപ്പെടേണ്ടതായ സ്ഥിതിവിശേഷം ഉടമകള്‍ക്കില്ലെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

പരിശോധന ആവശ്യമുള്ള വാഹന ഉടമകളെ ഡീലര്‍മാര്‍ വരുംദിവസങ്ങളില്‍ നേരിട്ടു വിവരം അറിയിക്കും. കൂടാതെ വിറ്റുതീരാത്ത പഴയ കോമ്പസ് സ്റ്റോക്കിലും സമാന നടപടി സ്വീകരിക്കാനും നിര്‍ദേശത്തില്‍ പറയുന്നു.

Top