സാങ്കേതിക തകരാര്‍: കൊച്ചി-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി

കൊച്ചി: നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന കൊച്ചി-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. ഇന്ന് ഉച്ചക്ക് 1.30 പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റദ്ദാക്കിയത്. വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന 160 തിലേറെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. എയര്‍ ഇന്ത്യയുടെ മുംബൈയില്‍ നിന്നുള്ള സംഘം എത്തി പരിശോധന നടത്തി. തകരാര്‍ പരിഹരിച്ച് നാളെയോടെയാകും യാത്ര പുനരാരംഭിക്കുക.

ഉച്ചയ്ക്ക് 1.30 ന് പുറപ്പെടേണ്ട വിമാനം മണിക്കൂറുകളോളം വൈകിയതോടെ യാത്രക്കാരായ കുട്ടികളും രോഗികളും പ്രായമായവരും അടക്കമുള്ളവര്‍ ബുദ്ധിമുട്ടിലായിരുന്നു. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചു. ഇതോടെയാണ് വിമാനം വൈകുന്നതിന്റെ കാരണം അറിയിക്കാന്‍ പോലും അധികൃതര്‍ തയ്യാറായത്.

Top