ടെക്ക് കമ്പനി എംഡിയെയും സിഇഒയെയും ബെംഗളൂരുവിൽ മുൻ ജീവനക്കാരൻ വെട്ടിക്കൊന്നു

ബെംഗളൂരു : ടെക് കമ്പനിയുടെ എംഡിയെയും സിഇഒയെയും മുൻ ജീവനക്കാരൻ വാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ബെംഗളൂരുവിലെ ഏറോണിക്സ് ഇന്റർനെറ്റ് കമ്പനിയുടെ എംഡി ഫനീന്ദ്ര സുബ്രമണ്യയും സിഇഒ വിനു കുമാറുമാണ് മരിച്ചത്. മുൻ ജീവനക്കാരനായ ഫെലിക്സ് എന്നയാളാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് ബെംഗളൂരു നോർത് ഈസ്റ്റ് ഡിസിപി ലക്ഷ്മി പ്രസാദ് അറിയിച്ചു. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

ഓഫിസിലേക്ക് അതിക്രമിച്ചുകയറിയ ഫെലിക്സ് വാൾ ഉപയോഗിച്ച് ഇരുവരെയും വെട്ടുകയായിരുന്നു. ഒരു വർഷം മുൻപാണ് ഏറോണിക്സ് കമ്പനി സ്ഥാപിച്ചത്. ഫെലിക്സും കൊല്ലപ്പെട്ടവരും സമാന ബിസിനസ് ആണ് നടത്തിയിരുന്നതെന്നും ഇപ്പോൾ ഏറോണിക്സ് കമ്പനി ഫെലിക്സിന്റെ ബിസിനസിൽ ഇടപെട്ടതാണ് ആക്രമണത്തിനു കാരണമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Top