വാരിക്കുഴിയിലെ കൊലപാതകത്തിന്റെ ടീസര്‍ പുറത്തിറങ്ങി

രാജേഷ് മിഥില ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം വാരിക്കുഴിയിലെ കൊലപാതകത്തിന്റെ ടീസര്‍ പുറത്തിറങ്ങി. പ്രേതം 2 വില്‍ അരങ്ങേറ്റം കുറിച്ച നടന്‍ അമിത് ചക്കാലക്കലാണ് ചിത്രത്തിലെ നായകന്‍.

നെടുമുടി വേണു, ദിലീഷ് പോത്തന്‍, ലെന എന്നിവരും മറ്റു പ്രധാന താരങ്ങളാണ്. മെജോ ജോസഫാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഒരു തുരുത്തും അവിടെ നടക്കുന്ന കൊലപാതകവും ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. ചിത്രം ഒരു ഫാമിലി എന്റര്‍ടെയിനര്‍ ആയിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

Top