കാത്തിരിപ്പിനൊടുവിൽ വിജയ് ചിത്രം മാസ്റ്ററിന്റെ ടീസർ പുറത്തിറങ്ങി

വിജയ് ആരാധകർ ഏറെ കാത്തിരുന്ന ചിത്രം മാസ്റ്ററിന്റെ ടീസർ പുറത്തിറങ്ങി. ലോകേഷ് കനകരാജ്‌ സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസറിന് വലിയ സ്വീകാര്യതയാണ് മണിക്കൂറുകൾക്കുള്ളിൽ ലഭിക്കുന്നത്.

സിനിമയുടെ നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളും ഗാനങ്ങളുമൊക്കെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൽ കോളേജ് പ്രൊഫെസർ ആയാണ് വിജയ് എത്തുന്നത്. വിജയ് സേതുപതിയും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Top