‘വേലയില്ലാ പട്ടധാരി 2’ ന്റെ ടീസര്‍ പുറത്തിറക്കി ബിഗ് ബി

വേലയില്ലാ പട്ടധാരി 2 ന്റെ ടീസര്‍ പുറത്തിറങ്ങി. ധനുഷും കജോളും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയത് അമിതാഭ് ബച്ചനാണ്.

നീണ്ടൊരു ഇടവേളയ്ക്കു ശേഷമാണ് കാജോള്‍ തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അമലാ പോള്‍, സമുദ്രക്കനി, ശരണ്യ പൊന്‍വര്‍ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

2014 ല്‍ വേല്‍രാജ് സംവിധാനം ചെയ്ത വേലയില്ലാ പട്ടധാരിയിലെ അഭിനേതാക്കളെല്ലാം തന്നെ രണ്ടാം ഭാഗത്തിലും ഉണ്ടാവും. ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് സൗന്ദര്യ രജനികാന്താണ്.

Top