വിനീതിന്റെ ‘വര്‍ഷങ്ങള്‍ക്ക് ശേഷം’; ടീസറുമായി മോഹന്‍ലാല്‍

സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹന്‍ലാലും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’.മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം നിര്‍മിക്കുന്ന ചിത്രത്തിലെ മറ്റൊരു നായകന്‍ ധ്യാന്‍ ശ്രീനിവാസനാണ്.’വര്‍ഷങ്ങള്‍ക്ക് ശേഷ’ത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. മോഹന്‍ലാല്‍ ആണ് ടീസര്‍ റിലീസ് ചെയ്തത്. രണ്ട് കാലഘട്ടത്തെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സിനിമയാണ് പ്രധാന പ്രമേയം എന്നും വ്യക്തമാണ്.

അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാമാനന്ദ്, ഷാന്‍ റഹ്‌മാന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. വിനീത് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അദ്ദേഹവും ഒരു പ്രധാന വേഷത്തില്‍ എത്തും.

മെറിലാന്‍ഡ് സിനിമാസിന്റെ കീഴില്‍ വിശാഖ് സുബ്രഹ്‌മണ്യം ആണ് ചിത്രത്തിന്റെ നിര്‍മാണം. ഛായാഗ്രഹണം – വിശ്വജിത്ത്, സംഗീതസംവിധാനം – അമൃത് രാംനാഥ്, എഡിറ്റിംഗ് – രഞ്ജന്‍ എബ്രഹാം, ആര്‍ട്ട് ഡയറക്ടര്‍ – നിമേഷ് താനൂര്‍, കോസ്റ്റ്യൂം – ദിവ്യ ജോര്‍ജ്, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സജീവ് ചന്തിരൂര്‍, ചീഫ് അസോസിയേറ്റ് – അഭയ് വാര്യര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – വിജേഷ് രവി, ടിന്‍സണ്‍ തോമസ് എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. അതേസമയം, ഇന്ത്യയിലെ തന്നെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ധര്‍മ്മ പ്രൊഡക്ഷന്‍സ് മെറിലാന്‍ഡ് സിനിമാസ് നിര്‍മ്മിച്ച ഹൃദയത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് റീമേക്ക് അവകാശവും കരസ്ഥമാക്കിയിട്ടുണ്ട്.

Top