അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്പയുടെ ട്രെയിലറിന്റെ ടീസർ എത്തി

ല്ലു അര്‍ജുന്‍ നായകനാകുന്ന ബിഗ് ബജറ്റ് തെലുങ്ക് ചിത്രം പുഷ്പയുടെ ട്രെയിലറിന്റെ ടീസർ എത്തി. ട്രെയ്ലർ ഡിസംബർ ആറിന് പ്രേക്ഷകരിലേക്കെത്തും. യൂട്യൂബിൽ ട്രെൻഡിങ്ങായി മാറിയിരിക്കുകയാണ് 26 സെക്കന്റ് ദൈർഘ്യമുള്ള ടീസർ.

സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് വില്ലൻ വേഷത്തിൽ.രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗം ഈ മാസം 17ന് തിയറ്ററുകളിലെത്തും.

രശ്മിക മന്ദാനയാണ് നായിക. മൈത്രി മൂവി മേക്കേഴ്സ്, മുട്ടംസെട്ടി മീഡിയ എന്നീ ബാനറുകളില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം മിറോസ്ലാവ് കൂബ ബ്രോസെക്. എഡിറ്റിങ് – കാര്‍ത്തിക ശ്രീനിവാസ്. സംഗീതം – ദേവി ശ്രീ പ്രസാദ്. തെലുങ്കിനൊപ്പം മലയാളം, തമിഴ്, ഹിന്ദി, കന്നഡ മൊഴിമാറ്റ പതിപ്പുകളും തിയറ്ററുകളിലെത്തും.

Top