പൊളിറ്റിക്കല്‍ ത്രില്ലര്‍ രണ്ടിന്റെ ടീസര്‍ പുറത്തിറങ്ങി

വിഷ്ണു ഉണ്ണികൃഷ്ണന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമായ രണ്ടിന്റെ ടീസര്‍ റിലീസായി. ഫൈനല്‍സിനു ശേഷം ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ നിര്‍മ്മിച്ച് സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘രണ്ട്’. സംവിധായകരായ രഞ്ജിത്ത്, അജയ് വാസുദേവ്, നാദിര്‍ഷ, അരുണ്‍ ഗോപി എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്.

വിഷ്ണു ഉണ്ണികൃഷ്ണന്‍, അന്ന രേഷ്മ രാജന്‍, ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍ , സുധി കോപ്പ , ബാലാജി ശര്‍മ്മ, ഗോകുലന്‍ , സുബീഷ് സുധി , മുസ്തഫ, രാജേഷ് ശര്‍മ്മ, സ്വരാജ് ഗ്രാമിക, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂര്‍, രഞ്ജിത് കാങ്കോല്‍, ബിനു തൃക്കാക്കര, ശ്രീലക്ഷ്മി, മാല പാര്‍വ്വതി, മറീന മൈക്കിള്‍, മമിത ബൈജു, പ്രീതി എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു. സിനിമ ഉടന്‍ തീയേറ്ററുകളിലെത്തും.

 

Top