പുതുവത്സര സമ്മാനമായി ദൃശ്യം ടു വിന്റെ ടീസർ

ലയാള സിനിമ പ്രേമികൾ ഏറെ കാത്തിരുന്ന ദൃശ്യം 2 ന്റെ ടീസർ പുറത്തിറങ്ങി. തന്റെ ആരാധകർക്ക് സമ്മാനമെന്ന പോലെ മോഹൻലാൽ തന്റെ എഫ്ബി പേജിലൂടെയാണ് ടീസർ പുറത്ത് വിട്ടത്.

ഒരുപാട് ദുരൂഹതകൾ നിറച്ചാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ചിത്രം ഒടിടി റിലീസ് ആകാനാണ് സാധ്യത. ആദ്യ ഭാഗത്തിത്തിലെ താരങ്ങൾ ആയ സിദ്ധിഖ്‌, മീന, അൻസിബ എന്നിവർക്ക് പുറമെ മുരളി ഗോപി സായി കുമാർ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. എന്തായാലും മലയാള സിനിമയുടെ രാശി തന്നെ മാറ്റി മറിച്ച ദൃശ്യത്തിന്റെ രണ്ടാം ഭാഗം വരുമ്പോൾ പ്രതീക്ഷകളും ഏറെയാണ്.ജീത്തു ജോസഫ് തന്നെയാണ് സിനിമയുടെ രണ്ടാം ഭാഗവും ഒരുക്കുന്നത്.

Top