ത്രില്ലടിപ്പിച്ച് ‘മഡ്ഡി’ ടീസര്‍: 15 മില്യണ്‍ കവിഞ്ഞ് കാഴ്ചക്കാര്‍‌

വാഗതനായ ഡോ.പ്രഗ്ഭല്‍ സംവിധാനം ചെയ്യുന്ന അഡ്വഞ്ചറസ് ആക്ഷന്‍ ത്രില്ലര്‍ മഡ്ഡിയുടെ ടീസര്‍ ശ്രദ്ധ നേടുന്നു. സമൂഹ മാധ്യമങ്ങളില്‍ റിലീസ് ചെയ്ത ടീസര്‍ മണിക്കൂറുകള്‍ക്കകം റെക്കോര്‍ഡുകള്‍ ഭേദിച്ചു. 15 മില്യണ്‍ വ്യൂസ്ആളുകളാണ് ഇതുവരെ ടീസര്‍ കണ്ടിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ 4X4 മഡ് റേസ് സിനിമയാണ് മഡ്ഡി. ഓഫ് റോഡ് മോട്ടോര്‍ സ്പോര്‍ട്ടിന്റെ ഒരു രൂപമാണ് മഡ്‌റേസിങ്ങ്. മഡ്‌റേസിങ്ങ് വിഷയമാക്കിയുളള സിനിമകള്‍ അപൂര്‍വമാണ്. മഡ് റേസിങ് വിഭാഗത്തിലെ സമഗ്രമായ ആക്ഷന്‍ ത്രില്ലറായാണ് ചിത്രം വിഭാവനം ചെയ്തിരിക്കുന്നത്. ‘കോസ്റ്റ്‌ലി മോഡിഫൈഡ്’ 4×4 വാഹനങ്ങളാണ് മഡ് റേസിംഗിനായി സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്.

 

Top