രണ്‍വീര്‍ സിംഗ് ചിത്രം ’83’ ‘ലെഹ്‌റാ ദൊ’ എന്ന ഗാനത്തിന്റെ ടീസര്‍ പുറത്ത്

രണ്‍വീര്‍ സിംഗ് ചിത്രം ’83’ ചിത്രത്തിന്റെ ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ‘ലെഹ്‌റാ ദൊ’ എന്ന ഗാനത്തിന്റെ ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. ‘ലെഹ്‌റാ ദൊ’ എന്ന ഗാനം നാളെ പുറത്തുവിടും. അസീം മിശ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രണ്‍വീര്‍ സിംഗ് ചിത്രത്തില്‍ കപില്‍ ദേവായി അഭിനയിക്കുമ്പോള്‍ ഭാര്യാ കഥാപാത്രമായി ദീപികാ പദുക്കോണാണ് എത്തുന്നത്.

കബിര്‍ ഖാന്‍, വിഷ്ണുവര്‍ദ്ധന്‍ ഇന്ദുരി, ദീപിക പദുക്കോണ്‍, സാജിഗദ് നദിയാദ്‌വാല എന്നിവരാണ് ’83’ നിര്‍മിക്കുന്നത്. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഫാന്റം ഫിലിംസ്, വിബ്രി മീഡിയ, കെഎ പ്രൊഡക്ഷന്‍സ്, നദിയാദ്‌വാല ഗ്രാന്‍ഡ്‌സണ്‍ എന്റര്‍ടെയ്ന്‍മെന്റ്, കബിര്‍ ഖാന്‍ ഫിലിംസ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രാമേശ്വര്‍ എസ് ഭഗത് ആണ് ’83’ന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

കബീര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൃഷ്ണമാചാരി ശ്രീകാന്ത് ആയി തമിഴ് നടന്‍ ജീവയാണ് അഭിനയിക്കുന്നത്. ’83’ എന്ന ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ച അഭിനന്ദനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രണ്‍വീര്‍ സിംഗ് നേരത്തെ രംഗത്ത് എത്തിയിരുന്നു. രണ്‍വീര്‍ സിംഗ് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയായിരുന്നു നന്ദി പറഞ്ഞ് രംഗത്ത് എത്തിയത്.

Top