വലിയ ചിന്തകളുമായി ‘പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡി’ന്റെ ടീസര്‍

‘പുണ്യാളന്‍ അഗര്‍ബത്തീസി’ന്റെ രണ്ടാം ഭാഗം ‘പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡി’ന്റെ രണ്ടാം വരവില്‍ ജോയ് താക്കോല്‍ക്കാരന്‍ വലിയ ചിന്തകളും കൊണ്ടാണ് വരുന്നത്.

ഇപ്പോള്‍ സാധാരണക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ പൊരുതുന്ന വ്യക്തിയായി ജോയ് താക്കോല്‍ക്കാരന്‍ ചിത്രത്തിന്റെ ടീസറില്‍ കൂടി എത്തിയിരിക്കുകയാണ്.

‘ഒരു ഹര്‍ത്താല്‍ കഴിയുമ്പോഴേക്കും മുന്നൂറ്, നാനൂറ് കോടി രൂപയാണ് കേരളത്തിന് നഷ്ടം. ഈ ഹര്‍ത്താല്‍ ഉണ്ടാക്കുന്ന നഷ്ടം നികത്താന്‍ ഈ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന പാര്‍ട്ടികളുടെ പാര്‍ട്ടി ഫണ്ടില്‍ നിന്ന് റീഇംബേഴ്‌സ് ചെയ്യുന്ന നിയമം ഉണ്ടാക്കാന്‍ പറ്റുമോ? നമുക്ക് ് ഇഷ്ടപ്പെടുന്ന ഒരു ഫുഡ് കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടോ? റോഡിലിറങ്ങി സ്വന്തം മതത്തിന്റെ പേര് പറയാനുള്ള ധൈര്യമുണ്ടോ ആര്‍ക്കെങ്കിലും. ഇങ്ങനെയായിരുന്നോ നമ്മുടെ നാട്, ഇവിടെ ഫ്രീ വൈഫൈ കൊടുത്ത് നിങ്ങളെപ്പോലുള്ള യൂത്തന്മാരെ ഉറക്കിക്കിടത്തുകയാണ്’.

ഇങ്ങനെ പോകുന്നു ജോയ് താക്കോല്‍ക്കാരന്റെ മാസ് ഡയലോഗുകള്‍.

ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് നവംബര്‍ പതിനേഴിന് തിയേറ്ററുകളിലെത്തുകയാണ്.

രഞ്ജിത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും.

അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജയരാഘവന്‍, ശ്രീജിത്ത് രവി എന്നിവരാണ് മറ്റ് താരങ്ങള്‍.

ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

പുണ്യാളന്‍ സിനിമാസിന്റെ ബാനറില്‍ ചിത്രത്തിന്റെ വിതരണവും ഇവര്‍ തന്നെയാണ്.

Top