‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം’; മലൈക്കോട്ടൈ വാലിബന്റെ ടീസര്‍ പുറത്ത്

ണ്‍കണ്ടത് നിജം, കാണാത്തത് പൊയ്.. നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം’ മോഹന്‍ലാലിന്റെ തീ പാറുന്ന ഡയലോഗിലൂടെ ആവേശം ഇരട്ടിയാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയിരിക്കുന്ന ‘മലൈക്കോട്ടൈ വാലിബന്റെ ഗംഭീര ടീസര്‍ റിലീസായി. പീരിയഡ് ഡ്രാമയായ ‘മലൈക്കോട്ടൈ വാലിബന്‍’ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്‌സ് ലാബ്, സരിഗമ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആരാധകര്‍ ആവേശത്തിലാക്കുന്നതാണ് മലൈക്കോട്ടൈ വാലിബന്‍ ടീസര്‍ എന്നാണ് വ്യക്തമാകുന്നത്. മലൈക്കോട്ടൈ വാലിബലിനിലെ നായകന്‍ മോഹന്‍ലാലിന്റെ കഥാപാത്രം എത്തരത്തിലുള്ളതാകും എന്നതിന്റെ കൗതുകം ഇനിയും ബാക്കി. നടന്‍ എന്ന നിലയിലും മോഹന്‍ലാലിന് ചിത്രം മികച്ച ഒരു അവസരമായിരിക്കും മലൈക്കോട്ടൈ വാലിബന്‍.

ഛായാഗ്രഹണം- മധു നീലകണ്ഠന്‍ സംഗീതം- പ്രശാന്ത് പിള്ള. സൊനാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന്‍ ആചാരി എന്നിവരും മറ്റ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മലൈക്കോട്ടൈ വാലിബന്‍’ 2024 ജനുവരി 25-ന് തിയേറ്ററുകളിലെത്തും.

Top