കീര്‍ത്തി സുരേഷിന്റെ തെലുങ്ക് ചിത്രം രംഗ് ദെയുടെ ടീസര്‍ ഇന്ന് പുറത്തിറങ്ങും

ദേശീയ അവാര്‍ഡ് നേടിയ കീര്‍ത്തി സുരേഷിന്റെ പുതിയ തെലുങ്ക് ചിത്രമായ രംഗ് ദെയുടെ ടീസര്‍ ഇന്ന് പുറത്തിറങ്ങും. നായകന്‍ നിതിനുള്ള വിവാഹ സമ്മാനമായാണ് ടീസര്‍ എത്തുകയെന്ന് കീര്‍ത്തി സുരേഷ് പറയുന്നു. മനോഹരമായ ഒരു വിവാഹ സമ്മാനമാണ് ഇത്. രംഗ് ദെയല്ലാതെ മറ്റെന്തുണ്ട് ഇങ്ങനെ ആഘോഷിക്കാന്‍ എന്നും കീര്‍ത്തി സുരേഷ് പറയുന്നു. ശാലിനിയാണ് നിതിന്റെ പ്രതിശ്രുത വധു. വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും കൊവിഡിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു.

Top