ധനുഷ് ചിത്രം എന്നയ് നോക്കി പായും തോട്ടാ ; ടീസര്‍ പുറത്തിറങ്ങി

ennai

മിഴകത്തെ ഏറ്റവും ശ്രദ്ധേയനായ സംവിധായകനായ ഗൗതം മേനോന്‍ ഒരുക്കുന്ന ചിത്രം എന്നയ് നോക്കി പായും തോട്ടാ യിലെ പുതിയ ടീസര്‍ പുറത്തുവിട്ടു. സിനിമയുടെ പുതിയ ടീസര്‍ ധനുഷ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ‘വിസിരി സ്യുട്ട്’ എന്ന ടൈറ്റിലിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. ധനുഷ് നായകനായെത്തുന്ന ചിത്രത്തില്‍ മേഘ ആകാശാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്.

പ്രണയത്തിന് ഏറെ പ്രാധാന്യം നല്‍കികൊണ്ട് ഒരു ഫാമിലി എന്റര്‍ട്ടയിനര്‍ തന്നെയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ദര്‍ബുക ശിവയാണ് സിനിമക്ക് വേണ്ടി സംഗീതവും പഞ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മലയാളിയായ ജോമോന്‍ ടി. ജോണും മനോജും ചേര്‍ന്നാണ്. പ്രവീണ്‍ ആന്റണിയാണ് എഡിറ്റിംഗ് വര്‍ക്കുകള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. എസ്‌ക്കേപ്പ് ആര്‍ട്ടിസ്റ്റ് മോഷന്‍ പിക്‌ചേഴ്സിന്റെയും ഒന്‍ട്രാഗ എന്റര്‍ടൈന്മെന്റ്‌സിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ധനുഷ് ചിത്രത്തിന്റെ റിലീസ് തീയതി വൈകാതെ തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടും.

Top