പിറന്നാള്‍ ദിനത്തില്‍ നാനിക്ക് ബെര്‍ത്ത്‌ഡേ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി ടീം ‘സരിപോദാ ശനിവാരം’

തെലുങ്ക് താരം നാനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ബെര്‍ത്ത്‌ഡേ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി ടീം ‘സരിപോദാ ശനിവാരം’ പോസ്റ്ററിനോടൊപ്പം ചിത്രത്തിന്റെ ടീസറും റിലീസ് ഡേറ്റും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. മാസ്സ് ആക്ഷന്‍ രംഗങ്ങളോടെ കളര്‍ഫുളായെത്തിയ ടീസര്‍ നാനിയുടെ കഥാപാത്രത്തിന്റെ സ്വഭാവത്തെക്കുറിച്ച് സൂചന നല്‍കുന്നു.

സൂര്യ എന്ന കഥാപാത്രമായി നാനി ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രം ഓഗസ്റ്റ് 29-ന് ചിത്രം തിയേറ്ററുകളിലെത്തും. വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദനയ്യയും കല്യാണ്‍ ദാസരിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. തമിഴ്-തെലുങ്ക് സിനിമകളില്‍ നായികയായി തിളങ്ങിയ പ്രിയങ്ക മോഹനാണ് നായിക. തമിഴ് താരം എസ് ജെ സൂര്യയും സുപ്രധാനമായൊരു വേഷം അവതരിപ്പിക്കുന്നുണ്ട്.

‘ആന്റെ സുന്ദരനികി’ പോലൊരു എന്റര്‍ടെയ്നര്‍ ഒരുക്കിയ സംവിധായകനാണ് വിവേക് ആത്രേയ. നാനിയും വിവേകും ആദ്യമായി ഒന്നിച്ച ഈ ചിത്രത്തില്‍ വളരെ ലോലനായ കഥാപാത്രത്തെയാണ് നാനി അവതരിപ്പിച്ചത്. എന്നാല്‍ ഈ കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രമായ ‘സരിപോദാ ശനിവാരം’ത്തില്‍ പരുക്കന്‍ ലുക്കിലാണ് നാനി പ്രത്യക്ഷപ്പെടുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായ് പുറത്തിറങ്ങുന്ന പാന്‍ ഇന്ത്യ സിനിമയാണ് ‘സരിപോദാ ശനിവാരം’. ഛായാഗ്രഹണം: മുരളി ജി, ചിത്രസംയോജനം: കാര്‍ത്തിക ശ്രീനിവാസ്, സംഗീതം: ജേക്‌സ് ബിജോയ്, ആക്ഷന്‍: രാം-ലക്ഷ്മണ്‍, മാര്‍ക്കറ്റിംഗ്: വാള്‍സ് ആന്‍ഡ് ട്രന്‍ഡ്‌സ്, പിആര്‍ഒ: ശബരി.

Top