പൃഥ്വിരാജിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാലും ടീം ലൂസിഫറും

ലയാള സിനിമയിലെ യുവനടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റെ ജന്മദിനമാണ് ഇന്ന്. 36 വയസ്സ് തികയുകയാണ് അദ്ദേഹത്തിന് ഇന്ന്. തന്റെ ആദ്യ സംവിധായക സംരഭമായ ലൂസിഫറിന്റെ തിരക്കുകളിലാണ് പൃഥ്വി ഇപ്പോള്‍. ലൂസിഫര്‍ ടീം കിടിലന്‍ പിറന്നാള്‍ ആശംസയാണ് പൃഥ്വിക്ക് നേര്‍ന്നിരിക്കുന്നത്. സിനിമാ സെറ്റിലെ എല്ലാ അംഗങ്ങളും താരഇതിഹാസം മോഹന്‍ലാലും ഉള്‍പ്പെടെയുള്ളവര്‍ പിറന്നാള്‍ ആശംസ നേരുന്ന വീഡിയോയാണ് മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ തുടങ്ങി നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നത്.

സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. കലാഭവന്‍ ഷാജോണ്‍ മോഹന്‍ലാലിന്റെ സഹായിയായി എത്തുന്നു. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. സുജിത് വാസുദേവാണ് ഛായാഗ്രഹണം. ദീപക് ദേവാണ് സംഗീതം.

മോഹന്‍ലാലിന്റെ സഹോദരനായി ടൊവിനോ തോമസാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ദ്രജിത്തും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നതായി വാര്‍ത്തകള്‍ ഉണ്ട്. മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ്, ക്വീന്‍ ഫെയിം സാനിയ എന്നിവരും ചിത്രത്തിലുണ്ട്. വിവേക് ഒബ്റോയ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് എത്തുന്നത്.

Top