ടീമിന്റെ വിവരങ്ങള്‍ ചോര്‍ത്തി; ഹീത്ത് സ്ട്രീക്കിന് 8 വര്‍ഷം വിലക്ക്

ദുബായ്: വാതുവയ്പുകാര്‍ക്കു വിവരങ്ങള്‍ കൈമാറിയെന്ന കുറ്റത്തിനു സിംബാബ്വെ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും പരിശീലകനുമായ ഹീത്ത് സ്ട്രീക്കിന് (47) രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ 8 വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി.

ദേശീയ ടീമിന്റെയും വിവിധ ട്വന്റി20 ലീഗ് ടീമുകളുടെയും പരിശീലകനായി ജോലി ചെയ്ത കാലത്താണു സ്ട്രീക്ക് വാതുവയ്പുകാരുമായി ഇടപാടുകള്‍ നടത്തിയതെന്ന് ഐസിസി അറിയിച്ചു.

2018ല്‍ ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബോളിങ് കോച്ചായി ജോലി ചെയ്തപ്പോള്‍ ടീമുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യന്‍ വാതുവയ്പുകാരനനു കൈമാറിയതായും ആരോപണമുണ്ട്.

 

Top