ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ തകര്‍ച്ചയില്‍ നിന്ന് കരകയറി ടീം ഇന്ത്യ

കദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ തകര്‍ച്ചയില്‍ നിന്ന് കരകയറി ടീം ഇന്ത്യ. ലഖ്നൗവില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് അയയ്ക്കപ്പെട്ട ഇന്ത്യ തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് നേടി. അര്‍ധസെഞ്ചുറിയുമായി നായകന്റെ ഇന്നിങ്സ് കാഴ്ചവച്ച രോഹിത് ശര്‍മയുടെയും മികച്ച പിന്തുണ നല്‍കിയ സൂര്യകുമാര്‍ യാദവ്, കെ.എല്‍ രാഹുല്‍ എന്നിവരുടെയും മികച്ച പ്രകടനമാണ് ഇന്ത്യക്ക് തുണയായത്.

ലഖ്നൗവിലെ ഏക്ന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ലര്‍ ആതിഥേയരെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. തുടക്കത്തില്‍ ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ പതിഞ്ഞ തുടക്കമായിരുന്നു ഇന്ത്യയുടേത്. ഈ ടൂര്‍ണമെന്റില്‍ ആദ്യമായി പവര്‍പ്ലേയില്‍ റണ്ണെടുക്കാന്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ബുദ്ധിമുട്ടിയപ്പോള്‍ സ്‌കോറിങ് വേഗം ഇടിഞ്ഞു.

101 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളും മൂന്നു സിക്സറുകളും സഹിതം 87 റണ്‍സ് നേടിയ രോഹിതാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 47 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്സറും സഹിതം 49 റണ്‍സ് നേടിയ സൂര്യകുമാറും 58 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 39 റണ്‍സ് നേടിയ രാഹുലും മികച്ച പിന്തുണ നല്‍കി. ഇവര്‍ക്കു പുറമേ വാലറ്റ താരം ജസ്പ്രീത് ബുംറ(16)യ്ക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്.

 

Top