ലോകകപ്പ് ക്രിക്കറ്റില്‍ ഒമ്പതാം ജയം ലക്ഷ്യമിട്ട് ടീം ഇന്ത്യ; ഇന്ന് നെതര്‍ലാന്‍ഡ്‌സിനെ നേരിടും

കദിന ലോകകപ്പില്‍ ഇന്ന് ഇന്ത്യ – നെതര്‍ലന്‍ഡ്‌സ് പോരാട്ടം. തുടര്‍ച്ചയായ ഒമ്പതാം ജയംലക്ഷ്യമിട്ടാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. നെതര്‍ലന്‍ഡ്‌സാണ് എതിരാളികള്‍. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടിനാണ് മത്സരം.

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കോലി കരിയറിലെ 50-ാം ഏകദിന സെഞ്ച്വറി തികയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ലോകകപ്പില്‍ മികച്ച ഫോമിലാണ് രോഹിത് ശര്‍മയും കൂട്ടരും. ലീഗ് ഘട്ടത്തില്‍ തോല്‍വിയറിയാതെ മുന്നേറിയ ഇന്ത്യ എട്ടില്‍ എട്ടും ജയിച്ച് 16 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവിശ്വസനീയ വിജയം കൈവരിച്ച ഡച്ചുകാര്‍ പക്ഷേ ലീഗ് ഘട്ടം അവസാനിക്കുമ്പോള്‍ പട്ടികയില്‍ ഏറ്റവും താഴെയായി. ഇന്ത്യയ്ക്കെതിരെ ഇന്ന് ജയിക്കുകയാണെങ്കില്‍ നെതര്‍ലാന്‍ഡ്സ് എട്ടാം സ്ഥാനത്തെത്തും. മാത്രമല്ല ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടാനും ഡച്ചുകാര്‍ക്ക് കഴിയും.

Top