ടീമിലെ പകുതി കാര്യങ്ങളും നോക്കുന്നത് ധോണി; ഏക ദിനത്തില്‍ വിശ്രമം നല്‍കിയത് മണ്ടത്തരം

സ്‌ട്രേലിയക്കെതിരായ രണ്ട് ഏക ദിനങ്ങളില്‍ മുന്‍ നായകന്‍ എംഎസ് ധോണി പങ്കെടുത്തിരുന്നില്ല. ധോണിക്ക് വിശ്രമം അനുവദിച്ച നടപടിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ബിഷന്‍സിംഗ് ബേദി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ധോണിയ്ക്ക് വിശ്രമം അനുവദിച്ചതിന്റെ കാരണം തനിക്ക് മനസ്സിലാകുന്നില്ലെന്നും ധോണിയുടെ അഭാവത്തില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ കൊഹ്ലി പതറുന്നത് വ്യക്തമായിരുന്നുവെന്നും ബേദി പറയുന്നു.

ധോണിക്ക് വിശ്രമം അനുവദിക്കാനുള്ള തീരുമാനം ശരിക്കും അത്ഭുതപ്പെടുത്തി. ധോണിയുടെ അഭാവം നാലാം ഏകദിനത്തില്‍ ശരിക്കും പ്രതിഫലിച്ചു, വിക്കറ്റിന് പിന്നിലും ഫീല്‍ഡ് വിന്യാസത്തിലും എല്ലാം ഇത് പ്രകടമായിരുന്നു. ധോണി ശരിക്കും ക്യാപ്റ്റന്റെ പകുതി ജോലി ചെയ്യുന്നയാളാണ്. ബാറ്റ് കൊണ്ടും ഫീല്‍ഡിലുമെല്ലാം. ധോണി ചെറുപ്പക്കാരനല്ല എന്ന കാര്യം സമ്മതിക്കുന്നു. പക്ഷെ ഇപ്പോള്‍ അദ്ദേഹത്തെ ടീമിന് ആവശ്യമുണ്ട്.

ക്യാപ്റ്റന്‍ വിരാട് കൊഹ്ലിക്കും അദ്ദേഹത്തെ ആവശ്യമുണ്ട്. തീരുമാനങ്ങളെടുക്കുമ്പോള്‍ ധോണിയില്ലാതെ കൊഹ്ലി പതറുന്നത് പലപ്പോഴും വ്യക്തമായിരുന്നു. ഇത് നല്ല ലക്ഷണമല്ല. ലോകകപ്പിന് മുമ്പ് ഇന്ത്യ അനാവശ്യമായി പരീക്ഷണങ്ങള്‍ നടത്തുകയാണെന്നും ബേദി പറഞ്ഞു. കഴിഞ്ഞ ഒരുവര്‍ഷമായി ലോകകപ്പ് ടീമിനെ ഒരുക്കാനായി പരീക്ഷണങ്ങളാണ്. ഇതിപ്പോഴും തുടരുന്നു. ലോക കപ്പിന് ഇനിയും രണ്ടര മാസമുണ്ട്. ഇക്കാര്യത്തില്‍ എനിക്ക് അതൃപ്തിയുണ്ട്. ലോക കപ്പിന് മുമ്പ് നടക്കുന്ന ഐപിഎല്‍ ഇന്ത്യയുടെ ലോക കപ്പ് മോഹങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണെന്നും ബേദി വ്യക്തമാക്കി.

Top