തേക്കുകളുടെ നാട്ടില്‍ നിന്നും പിറന്നത് ഒരു തേക്കിന്‍ ബുള്ളറ്റ്

തേക്കുകളുടെ നാടായ നിലമ്പൂരില്‍ നിന്നും പിറന്നത് ഒരു തേക്കിന്റെ ബുള്ളറ്റ്. ബുള്ളറ്റിനോടുള്ള അമിതമായ താല്‍പര്യം കാരണം കരുളായി കളംസ്വദേശി കണ്ടാലപ്പറ്റ ജിതിനാണ് തേക്കിന്‍തടികൊണ്ട് ബുള്ളറ്റ് നിര്‍മിച്ചിരിക്കുന്നത്. കാണ്ടാല്‍ ആര്‍ക്കും തേക്കുകൊണ്ട് നിര്‍മിച്ച ബുള്ളറ്റാണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നതല്ല.

രണ്ടുവര്‍ഷം കൊണ്ടായിരുന്നു ഇലക്ട്രീഷ്യനായ ജിതിന്‍ തേക്ക് ബുള്ളറ്റിന്റെ പണി തീര്‍ത്തിരിക്കുന്നത്. ബുള്ളറ്റിന്റെ ടയറുകള്‍ മലേഷ്യന്‍ ഇരൂളിലും ടാങ്കിലുള്ള ഡിസൈനുകള്‍ വീട്ടിലുമാണ് ജിതിന്‍ തീര്‍ത്തത്. ബാക്കി എല്ലാം നിര്‍മിച്ചിരിക്കുന്നത് തനിത്തേക്ക് കൊണ്ട് തന്നെയാണ്.

ഇയാള്‍ അഞ്ചുവര്‍ഷത്തോളം വിദേശത്ത് ജോലിചെയ്യുകയും അവിടെ നിന്ന് മടങ്ങുമ്പോള്‍ ബുള്ളറ്റ് നിര്‍മാണത്തിനാവശ്യമായ ഉപകരണങ്ങളും കൊണ്ടുവന്നു.

പിന്നീട് നാട്ടില്‍ എത്തിയ ശേഷം ജിതിന്‍ ഒരു ബുള്ളറ്റ് വാങ്ങുകയും അതു നോക്കി തേക്കു കൊണ്ട് ബുള്ളറ്റ് നിര്‍മ്മിക്കാനും തുടങ്ങി. വീട്ടിലുണ്ടായിരുന്ന രണ്ട് തേക്കുകള്‍ ഇതിനായി മുറിച്ചാണ് ബുള്ളറ്റ് പണിതത്. ഈ ബുള്ളറ്റ് നിര്‍മിക്കാന്‍ പുതിയൊരു ബുള്ളറ്റിന്റെ വിലയായതായി ഇദ്ദേഹം പറഞ്ഞു.

Top