അദ്ധ്യാപകരുടെ മടി മാറ്റാന്‍ പുതിയ നടപടി; സെല്‍ഫി എടുത്ത് ഡിഇഒ ഓഫീസിലേയ്ക്ക് അയക്കണം

ബരാബങ്കി:സ്‌കൂളില്‍ പോകാതെ തട്ടിപ്പ് നടത്തുന്ന അധ്യാപകരെ കണ്ടെത്താന്‍ പുതിയ പദ്ധതിയുമായി ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലാ വിദ്യാഭ്യാസ വകുപ്പ്. അദ്ധ്യാപകര്‍ കൃത്യസമയത്ത് സ്‌കൂളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് പുതിയ നിയമം. സ്‌കൂള്‍ അധ്യാപകര്‍ എല്ലാദിവസവും ക്ലാസ് മുറിയുടെ മുന്നില്‍നിന്ന് സെല്‍ഫിയെടുത്ത് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയയ്ക്കണമെന്നാണ് നിര്‍ദ്ദേശം. ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്കാണ് സെല്‍ഫികള്‍ അയയ്ക്കേണ്ടത്. അവിടുത്തെ ഉദ്യോഗസ്ഥര്‍ സെല്‍ഫികള്‍ സര്‍വശിക്ഷാ അഭിയാന്‍ വെബ്പേജില്‍
പോസ്റ്റ്‌ ചെയ്യണം.

നിശ്ചിത സമയത്തിനകം സെല്‍ഫികള്‍ വെബ് പേജില്‍ പോസ്റ്റുചെയ്യാന്‍ കഴിയാതെവന്നാല്‍ ഒരു ദിവസത്തെ അറ്റന്റന്‍സ് നഷ്ടമാകും. മധ്യവേനല്‍ അവധിക്കുശേഷം സ്‌കൂള്‍ തുറന്നതോടെ പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞു.പദ്ധതി വിജയിച്ചാല്‍ മറ്റുജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് അധികൃതരുടെ നീക്കം

സ്‌കൂള്‍ സമയത്ത് സമൂഹ മാധ്യമങ്ങളില്‍ സമയം ചിലവഴിക്കുന്ന അധ്യാപകരെ പിടികൂടാനും സര്‍ക്കാരിന് നീക്കമുണ്ട്. മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും നിര്‍ദ്ദേശപ്രകാരമാണ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Top