ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് നിയമപ്രാബല്യം നല്‍കണമെന്ന ഓര്‍ഡിനന്‍സ് ഇറക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് എങ്ങനെയും നിയമപ്രാബല്യം നല്‍കണമെന്ന ഓര്‍ഡിനന്‍സ് ഇറക്കാനൊരുങ്ങി സംസ്ഥാനസര്‍ക്കാര്‍.

ഇതിനായി കേരള വിദ്യാഭ്യാസ ചട്ടത്തില്‍ ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് ഇറക്കുവാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

അതേ സമയം ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരായ സമരം തുടരുമെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. ഖാദര്‍ കമ്മിറ്റി ശുപാര്‍ശ അനുസരിച്ച് പല സുപ്രധാന തീരുമാനങ്ങളും സര്‍ക്കാര്‍ ഇതിനോടകം നടപ്പാക്കിക്കഴിഞ്ഞിട്ടുണ്ട്.

Top