പെണ്‍ക്കുട്ടികളെ അധ്യാപികമാര്‍ പഠിപ്പിക്കണം; മാര്‍ഗരേഖയുമായി താലിബാന്‍

കാബൂള്‍: സ്വകാര്യ അഫ്ഗാന്‍ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് മാര്‍ഗരേഖ താലിബാന്‍ പുറത്തിറക്കി. വിദ്യാര്‍ഥിനികള്‍ നിര്‍ബന്ധമായും മുഖം മറയ്ക്കണം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ മറവേണം. പെണ്‍കുട്ടികളെ വനിതാ അധ്യപകര്‍ തന്നെ പഠിപ്പിക്കണം തുടങ്ങിയവയാണ് മാര്‍ഗരേഖയിലുള്ളത്. ഇന്ന് സര്‍വ്വകലാശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാനിരിക്കെയാണ് ഉത്തരവ് ഇറക്കിയത്.

താലിബാന്‍ പുറത്തിറക്കിയ ഉത്തരവ് പാലിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് ഒരു സര്‍വകലാശാലാ പ്രൊഫസറെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ആവശ്യത്തിനുള്ള വനിതാ അധ്യാപകര്‍ കോളേജുകളിലില്ല. മാത്രമല്ല, ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും മാറ്റിയിരുത്തി പഠിപ്പിക്കാന്‍ മാത്രമുള്ള സംവിധാനങ്ങളും കോളേജുകളില്ല. എങ്കിലും പെണ്‍കുട്ടികളെ സ്‌കൂളുകളിലും കോളേജുകളിലും അയക്കാന്‍ താലിബാന്‍ സമ്മതിക്കുന്നു എന്നത് വലിയ കാര്യമാണെന്നും അദ്ദേഹം പറയുന്നു.

Top