അബുദാബിയില്‍ കോവിഡ് വാക്‌സിന്‍ മുന്‍ഗണനാ വിഭാഗത്തില്‍ അധ്യാപകരും

അബുദാബി: അബുദാബിയിലെ കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതിനായി പബ്ലിക് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാമെന്ന് അധികൃതര്‍. യുഎഇ ഉള്‍പ്പെടെ നാല് അറബ് രാജ്യങ്ങളില്‍ ട്രയല്‍ നടത്തിയ വാക്സിന്‍ ലഭിക്കുന്നതിനുള്ള മുന്‍ഗണനാ വിഭാഗത്തില്‍ പബ്ലിക് സ്‌കൂളുകളിലെ അധ്യാപകര്‍, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാര്‍, ഇവരുടെ അടുത്ത കുടുംബാംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി.

സ്‌കൂളുകളിലെ പ്രിന്‍സിപ്പാള്‍മാര്‍ക്ക് ഇതു സംബന്ധിച്ച് ഔദ്യോഗിക സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. കൊവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികള്‍ വാക്സിന്‍ നല്‍കാന്‍ യുഎഇ അടിയന്തര അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍ഗണനാ വിഭാഗത്തില്‍ അധ്യാപകരെയും സ്‌കൂള്‍ ജീവനക്കാരെയും കൂടി ഉള്‍പ്പെടുത്തുന്നത്.

അധ്യാപകരുടെയും സ്‌കൂള്‍ അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരുടയെും ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കും വാക്സിന്‍ സ്വീകരിക്കാം. ഇവര്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം. വാക്സിന്‍ സ്വീകരിക്കാന്‍ സന്നദ്ധരായിട്ടുള്ള അധ്യാപകര്‍ സെപ്തംബര്‍ 24ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

Top