teachers day-pinarayi vijayan-teach-students

തിരുവനന്തപുരം: ഈ വര്‍ഷത്തെ അധ്യാപകദിനാഘോഷം ‘ജീവിതശൈലി’ എന്ന വിഷയത്തില്‍ കുട്ടികള്‍ക്ക് ക്ലാസെടുത്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

സെപ്തംബര്‍ 5-ന് രാവിലെ പത്തു മണിക്ക് തിരുവനന്തപുരം അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്‌കൂളിലാണ് പരിപാടി.

ധന, ആരോഗ്യ, തദ്ദേശസ്വയംഭരണ, വിദ്യാഭ്യാസ വകുപ്പുമന്ത്രിമാര്‍ സമാന്തരമായി ഇതേ സ്‌കൂളില്‍ ക്ലാസെടുക്കും. മദ്യം, മയക്കുമരുന്ന്, പുകയില ഉത്പ്പന്നങ്ങള്‍, അലസത, ജീവിതശൈലി രോഗങ്ങള്‍, അനാരോഗ്യ ഭക്ഷണശീലങ്ങള്‍ തുടങ്ങിയവയ്‌ക്കെതിരെയുള്ള ബോധവത്ക്കരണമാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.

എല്ലാ മന്ത്രിമാരും എം.എല്‍.എ.മാരും ഇത്തരത്തില്‍ ഏതെങ്കിലും സ്‌കൂളില്‍ ക്ലാസെടുക്കണമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. പൂര്‍വ്വാധ്യാപകര്‍ ക്ലാസെടുത്തു കൊണ്ടാകും സ്‌കൂള്‍തല ഉദ്ഘാടനം നടക്കുക.

Top