മോഷ്ടിച്ചെന്നാരോപിച്ച് അധ്യാപിക നഗ്‌നയാക്കി നിര്‍ത്തി പരിശോധിച്ചു; മനംനൊന്ത് പതിനാലുകാരി ജീവനൊടുക്കി

ബെംഗളൂരു : കര്‍ണാടകയില്‍ സ്‌കൂളില്‍ 2,000 രൂപ മോഷ്ടിച്ചെന്നാരോപിച്ച് അധ്യാപിക നഗ്‌നയാക്കി നിര്‍ത്തി പരിശോധിച്ച പതിനാലുകാരി ജീവനൊടുക്കി. വടക്കന്‍ കര്‍ണാടകയിലെ ബാഗല്‍കോട്ടിയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. നാല് വിദ്യാര്‍ത്ഥിനികളെയാണ് മോഷണക്കുറ്റം ആരോപിച്ച് പ്രധാനാധ്യാപകന്‍ ഉള്‍പ്പെടെയുള്ള അധ്യാപകര്‍ നഗ്‌നയാക്കി പരിശോധിച്ചത്.

ഭാഷാധ്യാപികയുടെ 2,000 രൂപ മോഷ്ടിച്ചെന്നാരോപിച്ചാണ് നാല് വിദ്യാര്‍ത്ഥിനികളെ നഗ്‌നിയാക്കി നിര്‍ത്തി പരിശോധിച്ചത്. പ്രധാനാധ്യാപകന്‍ ഉള്‍പ്പെടെയുള്ള അധ്യാപകര്‍ ചേര്‍ന്നായിരുന്നു പരിശോധന. കൂടാതെ, വിദ്യാര്‍ത്ഥിനികളെ അടുത്തുള്ള ക്ഷേത്രത്തില്‍ എത്തിച്ച് പൈസ എടുത്തിട്ടില്ലെന്ന് സത്യം ചെയ്യിപ്പിച്ചു. ഇതില്‍ മനംനൊന്താണ് ശനിയാഴ്ച പതിനാലുകാരി ജീവനൊടുക്കിയത്.

സംഭവം നടന്ന് കഴിഞ്ഞ് രണ്ടാം ദിവസമാണ് ആത്മഹത്യ. പതിനാലുകാരിയുടെ സഹോദരിയും ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. പതിനാലുകാരി നേരിട്ട ദുരനുഭവം സഹോദരിയില്‍ നിന്നാണ് വീട്ടുകാര്‍ അറിഞ്ഞത്. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top