ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു; അദ്ധ്യാപികയ്ക്ക് 20 വര്‍ഷം തടവ്

വാഷിംഗ്ടണ്‍: ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപികയ്ക്ക് 20 വര്‍ഷം തടവ് ശിക്ഷ. അരിസോണയിലെ ഗുഡ്ഡിയര്‍ സ്വദേശിനി 28കാരിയായ ബ്രിട്ടാനി സമോറയെയാണ് യു.എസ് കോടതി ജയില്‍ ശിക്ഷ വിധിച്ചത്.

കഴിഞ്ഞ മാര്‍ച്ച് മുതല്‍ ബ്രിട്ടാനി ജയിലിലാണ്. ജയിലില്‍നിന്നു പുറത്തിറങ്ങുന്ന ബ്രിട്ട്‌നിയെ ലൈംഗിക കുറ്റവാളിയായി റജിസ്റ്റര്‍ ചെയ്യണമെന്നും കോടതി വ്യക്തമാക്കി.ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതായാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്.ലാസ് ബ്രിസാസ് അക്കാഡമിയില്‍ അദ്ധ്യപികയാണ് ബ്രിട്ട്‌നി സമോറ. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിക്ക് അശ്ലീല സന്ദേശമയ്ക്കുക, ക്ലാസ്മുറിയില്‍ മറ്റൊരു വിദ്യാര്‍ത്ഥി നോക്കിനില്‍ക്കുമ്പോള്‍ ഉള്‍പ്പെടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക എന്നിവ ചെയ്‌തെന്നായിരുന്നു പരാതി.

കുട്ടിയുടെ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത സെന്‍ട്രി പേരന്റല്‍ കണ്‍ട്രോള്‍ എന്ന ആപ്പ് വഴിയാണ് അദ്ധ്യാപികയുടെ ചെയ്തികളെക്കുറിച്ച് മാതാപിതാക്കള്‍ക്കു വിവരം ലഭിച്ചത്. കുട്ടികളുടെ ഫോണില്‍ സോഷ്യല്‍ മീഡിയ വഴിയുള്‍പ്പെടെ ലഭിക്കുന്ന സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വിഡിയോകള്‍ എന്നിവയെക്കുറിച്ച് മാതാപിതാക്കള്‍ക്ക് അറിയിപ്പു നല്‍കുന്ന ആപ്പാണിത്. അറിയിപ്പു ലഭിച്ചതിനെ തുടര്‍ന്നു കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് അദ്ധ്യാപിക നിരന്തരം പീഡിപ്പിക്കുന്നതിനെക്കുറിച്ച് കുട്ടി വെളിപ്പെടുത്തിയത്. വര്‍ഷങ്ങളായി വേര്‍പിരിഞ്ഞു കഴിയുന്ന കുട്ടിയുടെ അമ്മയും അച്ഛനും പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Top