Teacher Gang-Raped At Gunpoint Near Delhi-Lucknow Highway In Bareilly

rape

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അദ്ധ്യാപികയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി കാറില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിച്ചു. ബറേലി ദേശീയപാതയിലാണ് സംഭവം.

സ്‌കൂളിലേക്ക് പോവുകയായിരുന്ന 19കാരിയായ അദ്ധ്യാപികയെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്ത ശേഷം റോഡരികിലെ കൃഷിഭൂമിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

പീഡനരംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചുവെന്നും സംഭവം പുറത്തുപറഞ്ഞാല്‍ വീഡിയോ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുമെന്നും സംഘം ഭീഷണിപ്പെടുത്തിയതായി അദ്ധ്യാപിക പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ അന്വേഷണം ആരംഭിച്ചെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ബറേലി സോണ്‍ ഐ.ജി വിജയ് സിംഗ് പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പ് കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന അമ്മയെയും മകളെയും ഒരുസംഘമാളുകള്‍ കൂട്ടബലാത്സംഗം ചെയ്തിരുന്നു. ഈ സംഭവത്തിലെ മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇതിനെതിരെ വന്‍പ്രതിഷേധം തുടരുന്നതിനിടെയാണ് പുതിയ സംഭവം.

Top