‘അധ്യാപികയുടെ രാക്ഷസ മുഖം’; പതിനൊന്നുകാരിയെ പീഡിപ്പിച്ച അധ്യാപികയ്ക്ക് നിയമപ്പൂട്ട്

ബംഗളൂരു: കാണപ്പെട്ട ദൈവങ്ങളില്‍ ഒരാളാണല്ലോ അധ്യാപകര്‍. എന്നാല്‍ ഇന്നത്തെ കാലത്ത് അതൊല്ലാം വാക്കുകളില്‍ മാത്രം ഒതുങ്ങുന്നു. സ്വന്തം മുന്നില്‍ പഠിക്കാന്‍ എത്തുന്ന കുട്ടികള്‍ സ്വന്തം മക്കളാണെന്ന് കണ്ട് വേണം ഓരോ അധ്യാപകരും പെരുമാറേണ്ടത്. പക്ഷെ ഇപ്പോല്‍ അധ്യാപകര്‍ ജോലി മാത്രമായി അധ്യാപകവൃത്തിയെ കാണുന്നു.

അധ്യാപകരുടെ രാക്ഷസമുഖമാണ് ഇന്നുള്ള കുട്ടികള്‍ പതിവായി കാണുന്നത്. അതിനുള്ള ഏറ്റവും അടുത്ത ഉദാഹരണമാണ് കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നടന്നത്. പതിനൊന്നുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് അധ്യാപികയ്‌ക്കെതിരെ കേസെടുത്തു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അധ്യാപികക്കെതിരെ കേസെടുത്തത്.

ബംഗളൂരു ബസവേശ്വര നഗറില്‍ താമസിക്കുന്ന ഗീതശ്രീയെന്ന യുവതിയാണ് മകളെ അധ്യാപിക നിസാരകാര്യത്തിന് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി നല്‍കിയത്. കുട്ടിയുടെ വലതുകൈയ്ക്കും തോളിനും സാരമായി പരിക്ക് പറ്റിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ഇക്കാര്യം ചോദിക്കുന്നതിനായി ഗീതശ്രീ സ്‌കൂളില്‍ ചെന്നെങ്കിലും സംഭവത്തില്‍ പരാതി നല്‍കിയാല്‍ അതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടിവരുമെന്ന് മറ്റ് അധ്യാപകര്‍ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും അവര്‍ പറയുന്നു.

Top