ഏഴുവയസുകാരിയെ പീഡിപ്പിച്ചു; പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

ഹൈദരാബാദ്: ഏഴുവയസുകാരിയെ പീഡിപ്പിച്ച പ്രധാനാധ്യാപകന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ആന്ധ്രയിലെ റായ്പുഡി ഗ്രാമത്തിലാണ് സംഭവം. സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പീഡത്തിനിരയായത്‌.

കുട്ടി ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതുകണ്ട് സംശയം തോന്നിയ മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ചു. കേസില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Top