വിദ്യാര്‍ത്ഥിനികളെ ഫോണിലൂടെ അസഭ്യം പറഞ്ഞ അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്: വിദ്യാര്‍ത്ഥിനികളെ ഫോണിലൂടെ അസഭ്യം പറഞ്ഞ അധ്യാപകന്‍ അറസ്റ്റിലായി. കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂള്‍ അധ്യാപകന്‍ മിനീഷാണ് അറസ്റ്റിലായത്. മിനീഷിനെതിരെ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു.

സ്‌കൂളിലെ കായികാധ്യാപകനാണ് മിനീഷ്. അധ്യാപകനെതിരെ താമരശ്ശേരി പൊലീസ് പോക്‌സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ ചീത്ത വിളിക്കുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. കേട്ടാലറക്കുന്ന ചീത്ത വാക്കുകള്‍ ആണ് ഫോണ്‍ സംഭാഷണത്തിനിടെ അധ്യാപകന്‍ പ്രയോഗിച്ചത്.

 

Top