ചായവില്‍പ്പനക്കാരന് കൊറോണ; ഉദ്ദവ് താക്കറെയുടെ വീടിന് ചുറ്റും സീല്‍ ചെയ്തു

മുംബൈ: സമീപപ്രദേശത്തെ ചായവില്‍പ്പനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനാല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ വീടിന്റെ പരിസരപ്രദേശങ്ങള്‍ പൊലീസ് സീല്‍ ചെയ്തു. ഉദ്യോഗസ്ഥരടക്കമുള്ളയാളുടെ പ്രവേശനം പരിപൂര്‍ണ്ണമായി വിലക്കിക്കൊണ്ടാണ് ഈ പ്രദേശം സീല്‍ചെയ്തത്.

ബാന്ദ്രെയിലെ മാതോശ്രീ ടവറിനു സമീപമാണ് സീല്‍ ചെയ്തത്. കടുത്ത പനി, ചുമ, ശ്വാസതടസ്സം എന്നിവ നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് 45കാരനായ ചായവില്‍പ്പനക്കാരന് രോഗം സ്ഥിരീകരിച്ചത്.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരടക്കമുള്ള 170 പൊലീസ് ഉദ്യോഗസ്ഥരെ പ്രദേശത്ത് നിന്ന് മാറ്റി.

ചായക്കട സന്ദര്‍ശിച്ച പൊലീസുകാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അതേസമയം,കോര്‍പറേഷന്‍ ഈ പ്രദേശത്തെല്ലാം അണുനശീകരണി തളിച്ചിട്ടുണ്ട്. തിങ്കളാഴ്ച 57 പുതിയ കൊറോണ കേസുകളാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 52 പേരാണ് സംസ്ഥാനത്ത് മരിച്ചത്.

Top