വെസ്റ്റ് ബംഗാളില്‍ ടീ ട്രേഡ് യുണിയനുകളുടെ മൂന്നു ദിവസത്തെ സമരം ആരംഭിച്ചു

സിലിഗുരി: ഇരുപത്തിയാറ് ടീ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത മൂന്നു ദിവസത്തെ സമരം പശ്ചിമ ബംഗാളില്‍ ആരംഭിച്ചു. മിനിമം വേതനം ആവശ്യപ്പെട്ടാണ് സമരം ആരംഭിച്ചിരിക്കുന്നത്. വെസ്റ്റ് ബംഗാളിലെ സിലിഗുരി മേഖലയിലുള്ള തേയില തോട്ടങ്ങള്‍ ഇതേ തുടര്‍ന്ന് മൂന്നു ദിവസം സ്തംഭിക്കുന്ന അവസ്ഥയാണുള്ളത്.

ട്രേഡ് യൂണിയനുകള്‍ വെസ്റ്റ് ബംഗാള്‍ ലേബര്‍ കമ്മീഷണര്‍ ജാവേദ് അക്തറുമായി കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്നാലത് പാളി പോയതിനാല്‍ ചൊവ്വാഴ്ച സമരം ആരംഭിക്കുകയായിരുന്നു.

തേയില തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് മിനിമം വേതനം വേണമെന്ന ആവശ്യം നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത് ട്രേഡ് യൂണിയനുകളാണ്. തേയില തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി 2015 ല്‍ ഒരു അഡൈ്വസറി കമ്മിറ്റി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. കമ്മിറ്റിയുടെ അധ്യക്ഷതയില്‍ ധാരാളം യോഗങ്ങളും ചേര്‍ന്നിരുന്നു.

Top