Tea for Rs 7, lunch Rs 50-55: Railways tweets rate list after complaints

indian-railway

ന്യൂഡല്‍ഹി: ട്രെയിനില്‍ വില്‍ക്കുന്ന ഭക്ഷണസാധനങ്ങളുടെ വില റെയില്‍വേ മന്ത്രാലയം പുറത്തുവിട്ടു.

ട്വിറ്ററിലൂടെയാണു റെയില്‍വേ വിലവിവരപ്പട്ടിക പുറത്തുവിട്ടത്. ട്രെയിനില്‍ നിന്നു ലഭിക്കുന്ന ഭക്ഷണ-പദാര്‍ഥത്തിന്റെ വിലയുമായി ബന്ധപ്പെട്ടു നിരവധി പരാതി ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് റെയില്‍വേയുടെ ഈ നടപടി.

റെയില്‍വേയുടെ ഭക്ഷണത്തിന്റെ ഗുണമേന്മയും യാത്രക്കാര്‍ ചോദ്യം ചെയ്യുന്നുണ്ട്.

യാത്രക്കാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും അറിയിക്കാമെന്നു റെയില്‍വേ അധികൃതര്‍ ട്വിറ്ററില്‍ വ്യക്തമാക്കുന്നു.

Top