ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി ; സത്യസായിയുടെ വേഷത്തില്‍ ടിഡിപി എം പി

ന്യൂഡല്‍ഹി : ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സത്യസായിയുടെ വേഷത്തില്‍ തെലുങ്കു ദേശം പാര്‍ട്ടി എംപി നരമല്ലി ശിവപ്രസാദ്. പാര്‍ലമെന്റിനു പുറത്താണ് സത്യ സായിയുടെ വേഷത്തില്‍ എം പി എത്തിയത്.

sivaprasad

പ്രത്യേക പദവി ആവശ്യപ്പെട്ട് നിരവധി തവണ വേഷപ്രച്ഛന്നനായി വന്ന വ്യക്തിയാണ് ശിവപ്രസാദ്. കവിയായും, ഭഗവാനായെല്ലാം ഇദ്ദേഹം വേഷം ധരിച്ച് പാര്‍ലമെന്റില്‍ വന്നിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ദിവസം വിശ്വാമിത്ര മഹര്‍ഷിയുടെ വേഷത്തിലാണ് ടി ഡി പി എം പി എത്തിയത്.

Top