‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ എന്ന നോവലിന് ടി.ഡി.രാമകൃഷ്ണന് വയലാര്‍ അവാര്‍ഡ്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡിന് ടി.ഡി.രാമകൃഷ്ണന്‍ അര്‍ഹനായി.

‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്.

ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വയലവാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് പുരസ്‌കാരം സമ്മാനിക്കും.

പ്രൊഫ. തോമസ് മാത്യു, ഡോ.കെ.പിമോഹനന്‍,ഡോ.അനില്‍കുമാര്‍ എന്നിവരായിരുന്നു അവാര്‍ഡ് നിര്‍ണയത്തിനുള്ള കമ്മിറ്റി അംഗങ്ങള്‍.

ഡോ.രജനി തിരണഗാമ, ദേവനായകി, സുഗന്ധി എന്നീ മൂന്ന് സ്ത്രീകളുടെ ജീവിതകഥ ചരിത്രവും ഭാവനയും ഇടകലര്‍ത്തി ആസ്വാദനത്തിന്റെ പുതുവഴികളിലേക്ക് വായനക്കാരെ കൊണ്ടെത്തിച്ച കൃതിയാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി.

ശ്രീലങ്കന്‍ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ നോവല്‍ വിപ്ലവവും സമാധാനവും വികസനവും എന്നൊക്കെ പറഞ്ഞ് കബളിപ്പിക്കാനെത്തുന്ന ഫാസിസത്തിന് മുന്നില്‍ നിസ്സഹായരായ ജനതയുടെ ജീവിതം കൂടിയാണ് വരച്ചുകാട്ടുന്നത്.

2014-ല്‍ പ്രസിദ്ധികരിച്ച നോവല്‍ മലയാറ്റൂര്‍ പുരസ്‌കാരം, മാവേലിക്കര വായനാ പുരസ്‌കാരം, കെ.സുരേന്ദ്രന്‍ നോവല്‍ അവാര്‍ഡ്, എപി കളയ്ക്കാട് സാഹിത്യപുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.

Top