മൂന്നാം പാദത്തില്‍ ടിസിഎസിന്റെ ലാഭം 1.3 ശതമാനം വര്‍ധിച്ചുവെന്ന് കണക്കുകള്‍

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ മുന്‍നിര ഐടി കമ്പനിയായ ടി.സി.എസിന്റെ ലാഭത്തില്‍ വര്‍ധനവ്. കഴിഞ്ഞ പാദവുമായി താരത്മ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ ലാഭം 1.3 ശതമാനം വര്‍ധിച്ചു.

ഡിസംബര്‍ 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 6,531 കോടിയാണ് ടി.സി.എസിന്റെ ലാഭം. സെപ്തംബര്‍ 30ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ടി.സി.എസിന്റെ ലാഭം 6,448 കോടി രൂപയായിരുന്നു.

ലാഭഫലം പുറത്ത് വന്നതിന് പിന്നാലെ ഓരോ ഷെയറിനും 7 രൂപ ഡിവിഡന്റായി നല്‍കാന്‍ ടി.സി.എസ് തീരുമാനിച്ചു. വിപണി സമയത്തിന് ശേഷം ലാഭഫലം പ്രഖ്യാപിച്ചതിനാല്‍ നഷ്ടത്തിലാണ് ടി.സി.എസ് ഓഹരികള്‍ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. എന്നാല്‍, മികച്ച ലാഭഫലം വരും ദിവസങ്ങളില്‍ ടി.സി.എസിന് മുതല്‍ക്കൂട്ടാവുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ.

Top