ചരിത്രത്തിലാദ്യമായി വിപണി മൂല്യം 100 ബില്ല്യണ്‍ ഡോളറില്‍ എത്തിച്ച് ടി.സി.എസ്

മുംബൈ: ഇന്ത്യന്‍ ഐ.ടി ഭീമനായ ടി.സി.എസ് കമ്പനിയുടെ വിപണി മൂല്യം 100 ബില്യണ്‍ ഡോളറില്‍. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനി ഓഹരി വിപണിയില്‍ ചരിത്ര മുന്നേറ്റം നടത്തിയിരിക്കുന്നത്.

തിങ്കളാഴ്ച ടി.സി.എസ് ഓഹരികള്‍ 4 ശതമാനം നേട്ടം രേഖപ്പെടുത്തി. വെള്ളിയാഴ്ച ടി.സി.എസ് 7 ശതമാനമാണ് ഉയര്‍ച്ച രേഖപ്പെടുത്തിത്. എകേദേശം 40000 കോടി രൂപയുടെ വര്‍ധനയാണ് വെള്ളിയാഴ്ച ടി.സി.എസിന്റെ വിപണി മൂല്യത്തില്‍ ഉണ്ടായത്. 6904 കോടിയാണ് ടി.സി.എസിന്റെ നാലാം പാദ ലാഭം.

Top