ലോകത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള ഐടി കമ്പനിയായി ടിസിഎസ്

റ്റവും മൂല്യമുള്ള ഐടി കമ്പനിയായി ഉയർന്ന് വീണ്ടും ടിസിഎസ്. തിങ്കളാഴ്ച കമ്പനിയുടെ വിപണിമൂല്യം 169.9 ബില്യൺ ഡോളറായി ഉയർന്നതിനെ തുടർന്നാണ് അക്‌സഞ്ചറിനെ പിന്നിലാക്കി ലോകത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ടിസിഎസിനു കുതിക്കാൻ സാധിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ടിസിഎസിന്റെ മൂല്യം 100 ബില്യൺ കടന്നിരുന്നു. 3,317 രൂപ നിലവാരത്തിലാണ് ടിസിഎസിന്റെ ഓഹരി വില. കഴിഞ്ഞ ദിവസം 3,303 ലാണ് ക്ലോസ് ചെയ്തത്.

2018ൽ ഐബിഎമ്മായിരുന്നു വിപണിമൂല്യത്തിൽ മുന്നിൽ. രാജ്യത്തെ മുൻനിരയിലുള്ള പത്ത് കമ്പനികളുടെ വിപണിമൂല്യത്തിൽ കഴിഞ്ഞയാഴ്ച മാത്രം 1,15,758,.53 കോടി രൂപയുടെ വർധനവാണുണ്ടായത്. റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിനാൻസ് തുടങ്ങിയ കമ്പനികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ് വെയർ കയറ്റുമതിക്കാരാണ് ടിസിഎസ്. ഡിസംബറിൽ അവസാനിച്ച പാദത്തിൽ 8,701 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം.

Top