ടിസിഎല്‍ 65 ഇഞ്ച് 4 കെ ക്യുഎല്‍ഇഡി ആന്‍ഡ്രോയിഡ് ടിവി പുറത്തിറക്കി

ടിസിഎല്‍ ഇലക്ട്രോണിക്‌സ് തങ്ങളുടെ പുതിയ ടെലിവിഷന്‍ പുറത്തിറക്കി. 65 ഇഞ്ചുള്ള 4കെ ക്യുഎല്‍ഇഡി ടിവിയാണ് അവതരിപ്പിച്ചിരിക്കുന്നത്. 1,09,990 രൂപയാണ് ടിവിയുടെ വില. ആമസോണ്‍ ഇന്ത്യയില്‍ ടിവി ലഭ്യമാണ്. ഹാര്‍മണ്‍ കാര്‍ഡന്‍ സ്പീക്കറുകളാണ് ടിവിയുടെ പ്രധാന സവിശേഷത.

2.5 ജിബി റാം 16 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ഉള്ളത്. ആന്‍ഡ്രോയിഡ് നുഗട്ട് ഒഎസിലാണ് പ്രവര്‍ത്തനം. സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളായ ജിയോ സിനിമ, നെറ്റ്ഫ്‌ളിക്‌സ്, യുട്യൂബ്, ഹോട്ട്‌സ്റ്റാര്‍, ഇറോസ് നൗ എന്നിവയെല്ലാം ലഭ്യമാകുന്നതാണ്.

Top